ലോക ഡൗണ്‍ സിന്‍ഡ്രോം ദിനം ആചരിച്ചു

samoohika neethi vakuppuമഞ്ചേരി: സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മഞ്ചേരി റീച്ചിന്റെ സഹകരണത്തോടെ ഡൗണ്‍ സിന്‍ഡ്രോം ദിനം ആചരിച്ചു. മഞ്ചേരി നഗരസഭാ ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദലി ഉദ്‌ഘാടനം ചെയ്‌തു. നഗരസഭാ വൈസ്‌ ചെയര്‍പേഴ്‌സണ്‍, ഇ.കെ.വിശാലാക്ഷി അധ്യക്ഷയായി. കൗണ്‍സിലര്‍ ബീന ജോസഫ്‌, റീച്ച്‌ ചെയര്‍മാന്‍ വടക്കേതില്‍ ഹംസ, ജില്ലാ സാമൂഹിക നീതി ഓഫിസര്‍ സി.ആര്‍. വേണുഗോപാലന്‍,ആര്‍.ജെ. ധനേഷ്‌ കുമാര്‍, എന്നിവര്‍ സംസാരിച്ചു.
1995 ലെ വികലാംഗ സംരക്ഷണ നിയമത്തെപ്പറ്റി ജില്ലാ ചൈല്‍ഡ്‌ പ്രൊട്ടക്ഷന്‍ ഓഫിസര്‍ സമീര്‍ മച്ചിങ്ങല്‍, ഡൗണ്‍ സിന്‍ഡ്രോമിനെക്കുറിച്ച്‌ ഡോ.പി.സറീന ഹംസ, ഭിന്നശേഷിയുള്ളവര്‍ക്ക്‌ ലഭ്യമായ ക്ഷേമ പദ്ധതികളെപ്പറ്റി കെ.സുബ്രഹ്മണ്യന്‍ എന്നിവര്‍ ക്ലാസെടുത്തു.

Share news
error: Content is protected !!
Scroll to Top