സ്ത്രീകള്‍ അക്രമത്തിന്റെ ഇരകളെന്ന് ഡബ്ല്യുഎച്ച്ഒ

ജനീവ : ലോകത്തു മൂന്നിലൊന്നു സ്ത്രീകളും ലൈംഗിക – ശാരീരികാതിക്രമങ്ങള്‍ക്കു വിധേയരാകുന്നുണ്ടെന്നും ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട്. കതോവിഡ് കാലത്ത് സ്ത്രീകള്‍ക്കു നേരെയുള്ള അക്രമം വര്‍ദ്ധിച്ചുവെന്നും റിപ്പോര്‍ട്ട്ില്‍ പറയുന്നു.

അക്രമം തടഞ്ഞും, ഇരകള്‍ക്ക് സംരക്ഷണമൊരുക്കിയും സാമ്പത്തിക അസമത്വം തുടച്ചു നീക്കിയും ഭരണക്കൂടങ്ങള്‍ സ്ത്രീകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തു.

ദേശീയ തലത്തിലുള്ള വിവരങ്ങളും സര്‍വേകളും അടിസ്ഥാനമാക്കിയാണ് ലോകാരോഗ്യ സംഘടന ഇത്ര വിപുലമായ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പല മൂന്നാം ലോകരാജ്യങ്ങളിലും സ്ത്രീകള്‍ കൂടുതല്‍ അതിക്രമം നേരിടുന്നത് പങ്കാളികളുടെ ഭാഗത്തു നിന്നാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

Share news
error: Content is protected !!
Scroll to Top