ഭര്‍തൃഗൃഹത്തിലെ പീഡനത്തിന് ഉത്തരവാദി ഭര്ത്താവ് – സുപ്രീം കോടതി

ന്യുഡല്‍ഹി : ഭര്‍തൃഗൃഹത്തില്‍ സ്ത്രീക്ക് നേരിടേണ്ടിവരുന്ന ഏതു പീഡനത്തിനും ഭര്‍ത്താവ് ഉത്തരവാദിയായിരിക്കുമെന്നു സുപ്രീം കോടതി.

ബന്ധുക്കളില്‍ നിന്നേല്‍ക്കുന്ന പരുക്കായാലും ഇക്കാര്യത്തില്‍ അടിസ്ഥാനപരമായി ഭര്‍ത്ത്ാവാണ് ഉത്തരവാദിയെന്ന്ും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഭാര്യയെ ആക്രമിച്ച് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഭര്‍ത്താവ് നല്‍കിയ അപേക്ഷ നിഷേധിച്ചാണ് കോടതിയുടെ പരമാര്‍ശം. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടു ഭര്‍ത്താനും ബന്ധുക്കളും നിരന്തരമായി ആക്രമിക്കുന്നുവെന്നാണ് ലുധിയാനയില്‍ റജിസ്റ്റര്‍ ചെയ്ത കേസ്.

ഭര്‍ത്ത്ാവിന്റെ മൂന്നാമത്തെ വിവാഹവും സ്ത്രീയുടെ രണ്ടാമത്തെ വിവാഹവുമായിരുന്നു. ഭാര്യയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിക്കാനും കത്തികൊണ്ടു കുത്താനും താനെന്തൊരു മനുഷ്യനാണെന്നായിരുന്നു കോടതിയുടെ ചോദ്യം,

Share news
error: Content is protected !!
Scroll to Top