ലണ്ടന്‍ : ബിബിസി ഇന്ത്യന്‍ സ്‌പോര്‍ട്‌സ് വുമണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ചെസ് താരം കൊനേരു ഹംപിയാണ് സ്‌പോര്‍ട്‌സ് വുമണ്‍ ഓഫ് ദി ഇയര്‍. മലയാളി അത്‌ലറ്റ് അഞ്ജു ബോബി ജോര്‍ജിനാണ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്.
പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാവുന്ന് വോട്ടെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തിയത്.
അവാര്‍ഡില്‍ പുതുതായി ചേര്‍ക്കപ്പെട്ട വിഭാഗമായ എമര്‍ജിങ് പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് യുവ ഇന്ത്യന്‍ ഷൂട്ടര്‍ മനു ഭാകറിനാണ്. ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ബെന്‍ സ്റ്റോക്‌സാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




