യുവതിക്ക് കുത്തേറ്റു; ചക്കുംകടവ് സ്വദേശി പിടിയില്‍

brilliant

പന്തീരാങ്കാവ്: ഒടുമ്പ്രയില്‍ ബസ് സ്റ്റോപ്പിന് സമീപത്തുവച്ച് യുവതിയെ സുഹൃത്ത് കുത്തി. ചൊവ്വാഴ്ച രാവിലെ കള്ളിക്കുന്ന് സ്വദേശിനി ജംഷീലയ്ക്കാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ചക്കുംകടവ് സ്വദേശിയുമായ സലീമി(56)നെ നല്ലളം പൊലീസ് കസ്റ്റഡിയിലെടുത്തു.

ജംഷീലയും സലീമും സുഹൃത്തുക്കളായിരുന്നു. ലഹരിക്കേസില്‍പ്പെട്ട് സലീം ജയിലിലായതോടെ യുവതി ഇയാളുമായുള്ള സൗഹൃദം ഉപേക്ഷിച്ചു. ഇതാണ് ആക്രമണത്തിന് കാരണമെന്നാണ് സുചന. ജംഷീല വീടിനുസമീപത്തുള്ള ബസ് സ്റ്റോപ്പിന് അടുത്ത് നില്‍ക്കുമ്പോഴാണ് ആക്രമണം.

കുത്തേറ്റ ജംഷീലയുടെ നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top