
ഒഞ്ചിയം: അയല്‍വാസിയെ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ പശ്ചിമ ബംഗാള്‍ സ്വദേശി മടപ്പള്ളിയിലെ വാടകവീട്ടില്‍ നിന്ന് പിടിയിലായി. വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന് അയല്‍വാസിയായ യുവാവിനെ കൊലപ്പെടുത്തിയ ശേഷം നാടുവിട്ട പശ്ചിമബംഗാളിലെ പൂര്‍വ ബര്‍ധമാന്‍ ജില്ലയിലെ ജെന്നി റഹ്മാനെയാണ് പൊലീസ് പിടികൂടിയത്.
ഖണ്ട് ഘോഷ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതക കേസിലെ പ്രതിയാണിയാള്‍. ഒളിവില്‍ താമസിച്ചിരുന്ന പ്രതിയെ വടകര പൊലീസിന്റെ സഹായത്തോടെ പശ്ചിമ ബംഗാള്‍ പൊലീസാണ് പിടികൂടിയത്. പൊലീസെത്തിയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും മല്‍പ്പിടിത്തത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു.
കഴിഞ്ഞവര്‍ഷം നടന്ന കൊലപാതകത്തിനുശേഷം ജെന്നി റഹ്മാനും മാതാവും നാടുവിടുകയായിരുന്നു. എന്നാല്‍ മാതാവിനെ കണ്ടെത്താനായില്ല. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതി മാറി മാറി താമസിച്ച് വരികയായിരുന്നു. അടുത്തിടെയാണ് മടപ്പള്ളിയില്‍ എത്തിയത്. എന്നാല്‍ മാതാവ് കേരളത്തില്‍ എത്തിയിട്ടില്ലെന്ന് പശ്ചിമ ബംഗാള്‍ പൊലീസ് പറഞ്ഞു. വടകര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പശ്ചിമ ബംഗാളിലേക്ക് കൊണ്ടുപോയി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




