ദമ്പതികള്‍ക്ക് മര്‍ദനം: വാഹനം കസ്റ്റഡിയില്‍

നാദാപുരം: കല്ലാച്ചി വളയം റോഡില്‍ വിഷ്ണുമംഗലം പാലത്തിന് സമീപം വാഹനങ്ങള്‍ തമ്മില്‍ ഉരസിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ കാര്‍ തകര്‍ക്കുകയും ദമ്പതികളെയും ഏഴുമാസം പ്രായമായ കുട്ടിയെ ആക്രമിക്കുകയും ചെയ്ത കേസില്‍ വാണിമേല്‍ സ്വദേശിയുടെ താര്‍ ജീപ്പ് പൊലീസ് പിടികൂടി.

ഞായറാഴ്ച പകല്‍ 2.30ഓടെയാണ് സംഭവം. വിഷ്ണുമംഗലത്തു നിന്ന് പുളിയാവ് ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍യാത്രക്കാര്‍ വിഷ്ണുമംഗലം പാലത്തിന് സമീപത്താണ് അക്രമത്തിനിരയായത്. യുവതിയുടെ പരാതിയില്‍ പുളിയാവ് സ്വദേശി രയരോത്ത് താഴെകുനിയില്‍ ആര്‍ കെ ആദിനെ അറസ്റ്റു ചെയ്തിരുന്നു. കേസില്‍ കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top