ബസ് യാത്രികനെ ആക്രമിച്ച യുവാവ് പിടിയില്‍

കോഴിക്കോട്: ബസ് യാത്രക്കിടെ സഹയാത്രികനെ ആക്രമിച്ച് മൊബൈല്‍ ഫോണും പണവും കവര്‍ന്ന യുവാവ് പിടിയില്‍. കോഴിക്കോട് – പെരുമണ്ണ റൂട്ടിലെ ബനാറസ് ബസിലെ ജീവനക്കാരനായ പറമ്പില്‍ബസാര്‍ ഹയറു മന്‍സിലില്‍ റംഷാദി(28)നെയാണ് പിടികൂടിയത്. പാളയം സ്റ്റാന്‍ഡില്‍ നിന്നാണ് റംഷാദിനെ കസബ പൊലീസ് പിടിച്ചത്.

ഞായറാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. കൊളത്തറ സ്വദേശി ടി നിഷാദിനെയാണ് റംഷാദ് മര്‍ദിച്ചത്. പെരുമണ്ണയിലേക്കുള്ള സാഹിര്‍ ബസില്‍ കൈമ്പാലത്തുനിന്നാണ് നിഷാദ് കയറിയത്. പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന നിഷാദിന്റെ തോളില്‍ തൊട്ടടുത്തിരിക്കുകയായിരുന്ന റംഷാദ് കൈവച്ചു. ഇത് ചോദ്യം ചെയ്ത നിഷാദിന്റെ കഴുത്തില്പിടിച്ച് മുറുക്കുകയും മര്‍ദിക്കുകയുമായിരുന്നു.

നിഷാദിന്റെ ഫോണും 4500 രൂപയും പിടിച്ചുവാങ്ങി. ബസ് കിണാശേരി നിര്‍ത്തിയപ്പോള്‍ നിഷാദിനെ തള്ളി പുറത്തേക്കിട്ടു. നിഷാദ് കസബ പൊലീസില്‍ പരാതി നല്‍കി. റംഷാദ് മദ്യലഹരിയിലായിരുന്നെന്നും ഇതിനുമുമ്പും ഇയാള്‍ കേസുകളിലുള്‍പ്പെട്ടിരുന്നതായും പൊലീസ് പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top