യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍;കൊലപാതകമെന്ന് ബന്ധുക്കള്‍

കൊല്ലം: യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയ(24) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം ഭര്‍തൃവീട്ടില്‍ വെച്ച് തനിക്ക് മര്‍ദ്ദനമേറ്റതായ് വിസ്മയ വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു. മര്‍ദ്ദനമേറ്റതിന്റെ ദൃശ്യങ്ങളും ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു. ഇതിനുപിന്നാലെ ഇന്നു പുലര്‍ച്ചയോടെയാണ് യുവതിയെ തൂങ്ങി മരിച്ച നിലിയില്‍ കണ്ടെത്തിയത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണ്‍ ആണ് വിസിമയയുടെ ഭര്‍ത്താവ്.

സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കൊല്ലം റൂറല്‍ എസ് പിയോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top