രാമനാട്ടുകര കാര്‍ അപകടം;കൊണ്ടോട്ടി വഴി പാലക്കാട്ടേക്ക് പോകേണ്ട വാഹനം രാമനാട്ടുകരയിലെത്തിയതില്‍ ദുരൂഹത

കോഴിക്കോട്: രാമനാട്ടുക എയര്‍പോര്‍ട്ട് റോഡില്‍ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ അഞ്ച് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ദുരൂഹത. മറ്റു രണ്ട് വാഹനങ്ങളില്‍ ഉണ്ടായിരുന്ന ഏഴുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

സംഘത്തിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. കസ്റ്റഡിയില്‍ ഉള്ളവര്‍ വിവിധ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള പ്രാഥമിക വിവരം.

യുവാക്കള്‍ സഞ്ചരിച്ച ബെലോറ വാഹനം സിമന്റ് ലോറിയില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. തിങ്കാളാഴ്ച പുര്‍ച്ചെയാണ് രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ പാലക്കാട് ചെര്‍പ്പളശ്ശേരി സ്വദേശികളായ അഞ്ച് യുവാക്കള്‍ മരിച്ചത്.

Share news
error: Content is protected !!
Scroll to Top