കടയ്ക്കാവൂര്‍ കേസ്; അമ്മ നിരപരാധി

തിരുവനന്തപുരം: കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസ് വ്യാജമാണെന്ന് കണ്ടെത്തല്‍. അമ്മയ്ക്ക് എതിരായ ആരോപണം വ്യാജമാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.പോക്‌സോ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

നാലുമക്കളുടെ അമ്മയായ യുവതിയെ കഴിഞ്ഞ ഡിസംബറിലാണ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. അമ്മ പീഡിപ്പിച്ചതായി 14 കാരന്‍ മൊഴി നല്‍കുകയായിരുന്നു. ആ മൊഴി വിശ്വസനീയമായിരുന്നില്ലെന്നും മെഡിക്കല്‍ പരിശോധനയില്‍ പീഡനം നടന്നതായി കണ്ടെത്താനായില്ലെന്നും അന്വേഷണ സംഘം പറയുന്നു. തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ പ്രത്യേക മെഡിക്കല്‍ സംഘമാണ് കുട്ടിയെ പരിശോധിച്ചത്.

വ്യക്തിവിരോധം തീര്‍ക്കാന്‍ മുന്‍ ഭര്‍ത്താവ് മകനെ ഉപയോഗിച്ച് നല്‍കിയ കള്ളകേസാണ് ഇതെന്ന് കുട്ടിയുടെ അമ്മ മൊഴി നല്‍കിയിരുന്നു.കേസ് കെട്ടിച്ചമച്ചതാണെന്ന പരാതി യുവതിയുടെ മറ്റൊരു മകനും ബന്ധുക്കളും ആക്ഷന്‍ കമ്മിറ്റിയും ഉയര്‍ത്തിയിരുന്നു.തുടര്‍ന്നാണ് ഐജിക്ക് പോലീസ് മേധാവി അന്വേഷണ ചുമതല നല്‍കുന്നത്.

Share news
error: Content is protected !!
Scroll to Top