Section

malabari-logo-mobile

ചക്രസ്തംഭന സമരം പൂര്‍ണം;കേരളം നിശ്ചലമായി

HIGHLIGHTS : fuel-price-hike-chakrasthambha-strike

തിരുവനന്തപുരം:ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ സംസ്ഥാനത്താകെ ട്രേഡ് യൂണിയന്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ നടന്ന ചക്രസ്തംഭന സമരം പൂര്‍ണം.

വാഹനങ്ങള്‍ നിരത്തില്‍ എവിടെയാണോ അവിടെ നിര്‍ത്തിയാണ് പ്രതിഷേധം നടത്തിയത്. പകല്‍ 11 മണിക്ക് ആരംഭിച്ച സമരം 11.15 ന് അവസാനിച്ചു.ആംബുലന്‍സുകളെ ഒിവാക്കിയിട്ടുണ്ട്. അധികനികുതിയും സെസും അവസാനിപ്പിക്കുക,പെട്രോള്‍ ഡീസല്‍ വില കേന്ദ്രസര്‍ക്കാര്‍ നിയന്ത്രിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്.

sameeksha-malabarinews

സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, യുടിയുസി, എസ്ടിയു, എച്ച്എംഎസ്, സേവ, ടിയുസിഐ, എഐയുടിയുസി, ഐഎന്‍എല്‍സി, എഐസിടിയു, കെടിയുസി (എം), എച്ച്എംകെപി, കെടിയുസി, എന്‍ടിയുഐ, കെടിയുസി (ബി), കെടിയുസി (ജെ), എന്‍എല്‍സി, ടിയുസിസി, എന്‍ടിയുഐ, ജെടിയു സംഘടനകള്‍ സമരത്തില്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!