പരപ്പനങ്ങാടിയില്‍ കരിങ്കല്ലുമായി വന്ന ലോറി മറിഞ്ഞു;ഒഴിവായത് വന്‍ ദുരന്തം

പരപ്പനങ്ങാടി:കരിങ്കല്ലുമായി വന്ന ലോറി കരിങ്കല്ലാത്താണിയില്‍ ട്രാന്‍സ്‌ഫോമറിന് സമീപം മറിഞ്ഞു.ചെരിപ്പടിമലയില്‍ നിന്ന് കരിങ്കല്ലുമായി ഇന്ന് രാവിലെ ഏഴുമണിയോടെ കരിങ്കല്ലത്താണി അട്ടക്കുളങ്ങര ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

ലോറിയുടെ മുന്‍ഭാഗത്തെ ലീഫ് പൊട്ടിയാണ് അപകടം സംഭവിച്ചത്. ഇതെതുടര്‍ന്ന് സമീപത്തെ ട്രാന്‍സ്‌ഫോമറിന് തൊട്ടടുത്ത് ലോറിമിയുകയായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന ട്രാന്‍സ്‌ഫോമറിലേക്ക് ലോറി മറിയാതിരുന്നത് വന്‍ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവാക്കിയത്. ലോറിയിലുണ്ടായിരുന്നവര്‍ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു.

നാട്ടുകാര്‍ കയര്‍കെട്ടി ലോറി ഉയര്‍ത്താന്‍ ശശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ജെസിബി എത്തിയാണ് ലോറി ഉയര്‍ത്തിയത്.

 

Share news
error: Content is protected !!
Scroll to Top