Section

malabari-logo-mobile

ഇന്ത്യയില്‍ ആദ്യമായി സ്ത്രീ കുറ്റവാളിയെ തൂക്കിലേറ്റാനൊരുങ്ങുന്നു

HIGHLIGHTS : ലക്നൗ : ഉത്തര്‍പ്രദേശില്‍ മാതാപിതാക്കളടക്കം 7 കുടുംബാംഗങ്ങളെ വെട്ടിക്കൊന്ന സ്ത്രീയെ തൂക്കിലേറ്റാനൊരുങ്ങുന്നു. സ്വാതന്ത്ര്യ ഇന്ത്യയില്‍ ആദ്യമായാണ് സ...

ലക്നൗ : ഉത്തര്‍പ്രദേശില്‍ മാതാപിതാക്കളടക്കം 7 കുടുംബാംഗങ്ങളെ വെട്ടിക്കൊന്ന സ്ത്രീയെ തൂക്കിലേറ്റാനൊരുങ്ങുന്നു. സ്വാതന്ത്ര്യ ഇന്ത്യയില്‍ ആദ്യമായാണ് സ്ത്രീ കുറ്റവാളിയെ തൂക്കിലേറ്റുന്നത്.

അംറോഹ സ്വദേശി ശബ്നമാണ് 2008 ഏപ്രില്‍ 14 ന് കാമുകന്‍ സലീമുമായി ചേര്‍ന്ന് കുടുംബാംഗങ്ങളെ കൊന്നത്. മാതാപിതാക്കള്‍,സഹോദരി, രണ്ട് സഹോദരന്മാര്‍, പത്തുമാസം പ്രായമുള്ള സഹോദരപുത്രന്‍ എന്നിവരെ മയക്കി കിടത്തിയശേഷം മഴു ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു. ബിരുദാനന്തര ബിരുദധാരിയായ ശബ്നത്തെ നിരക്ഷരനായ സലീമിന് വിവാഹം ചെയ്ത് നല്‍കാന്‍ വിസമ്മതിച്ചതാണ് കൊലപാതകാലത്തിലേക്ക് നയിച്ചത്. അംറോഹ കോടതി 2010 ല്‍ ഇരുവര്‍ക്കും വധശിക്ഷ വിധിച്ചു. തുടര്‍ന്ന് സുപ്രീം കോടതിയില്‍വരെ അപ്പീല്‍ നല്‍കിയെങ്കിലും എല്ലായിടത്തും വിധി ശരിവച്ചു. രാഷ്ടപതിയും ദയാഹര്‍ജി നിരസിച്ചു.

sameeksha-malabarinews

തൂക്കിലേറ്റാനുള്ള നടപടികള്‍ മഥുര ജയിലില്‍ ആരംഭിച്ചു. രാജ്യത്ത് സ്ത്രീകളെ തൂക്കിലേറ്റാന്‍ സംവിധാനമുള്ള ഏക ജയിലാണ് മഥുരയിലേത്.150 വര്‍ഷം മുമ്പാണ് ഇത് ഇവിടെ സ്ഥാപിച്ചത്. നിര്‍ഭയ കേസില്‍ ആരാച്ചാരായിരുന്ന പവന്‍ ജല്ലാദ് തന്നെയാണ് ശബ്നത്തെയും തൂക്കിലേറ്റുന്നത്.ഇദ്ദഹം രണ്ടു തവണ മഥുര ജയിലിലെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. ബിഹാറിലെ ബക്സറില്‍ നിന്ന് തൂക്കുകയര്‍ എത്തിച്ചു. അന്തിമ വാറന്റ് ലഭ്യമായാല്‍ ഉടന്‍ നടപ്പാക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!