
ഉത്തര്‍പ്രദേശ് : ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ രണ്ട് പെണ്‍കുട്ടികളെ ഗോതമ്പ് പാടത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി . കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയെ അതീവ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിയ്ക്കുകയാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
13 ഉം 16 ഉം വയസ്സുള്ള പെണ്‍കുട്ടികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ കൈയ്യും കാലും കെട്ടിയിട്ട നിലയിലായിരുന്നു.


പശുവിന് പുല്ല് വെട്ടാന്‍ പോയ പെണ്‍കുട്ടികളെ കാണാതാവുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഗോതമ്പ് പാടത്തു നിന്ന് കണ്ടെത്തിയത്. വിഷം ഉള്ളില്‍ ചെന്നാണ് കുട്ടികള്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
Share news