പാലത്തിങ്ങല്‍ പാലം ഉദ്ഘാടന വേദിയിലേക്ക് തിരൂരങ്ങാടി സംയുക്ത സമരസമിതിയുടെ പ്രതിഷേധ മാര്‍ച്ച്

പരപ്പനങ്ങാടി : പാലത്തിങ്ങല്‍ പാലം ഉദ്ഘാടന വേദിയിലേക്ക് പരപ്പനങ്ങാടി – പാലത്തിങ്ങലില്‍ തിരൂരങ്ങാടി സംയുക്ത സമരസമിതി പ്രതിഷേധ മാര്‍ച്ച് നടത്തി. നാടുകാണി-പരപ്പനങ്ങാടി പാത പ്രവര്‍ത്തിയിലെ കക്കാട് മുതല്‍ പാലത്തിങ്ങല്‍ വരെയുള്ള ഭാഗങ്ങളിലെ കയ്യേറ്റം ഒഴിപ്പിക്കാതെയുള്ള ഉദ്യേഗസ്ഥ അഴിമതിയിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ചും ഭരണഘടനാ ലംഘനം നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന ജനപ്രതിനിധികളുടെ ഇരട്ടത്താപ്പ് നയത്തിലും പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാലത്തിങ്ങല്‍ റേഷന്‍ ഷോപ്പ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് പാലത്തിങ്ങല്‍ മദ്രസക്ക് മുമ്പില്‍ സി.ഐ ഹണീ കെ ദാസിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം തടഞ്ഞു.

പാലത്തിങ്ങല്‍ ഭാഗങ്ങളില്‍ കയ്യേറ്റമൊഴിപ്പിച്ച് അടിയന്തിരമായി ഡ്രൈനേജ് നിര്‍മാണം ആരംഭിക്കുക, തിരൂരങ്ങാടി ഭാഗങ്ങളില്‍ കയ്യേറ്റങ്ങള്‍ ഇല്ലെന്ന് പറഞ്ഞ് കയ്യേറ്റക്കാര്‍ക്കൊപ്പം നിന്ന അഴിമതിക്കാരായ പി.ഡ.ബ്ല്യൂ.ഡി ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പിരിച്ച് വിടുക,  ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തിരൂരങ്ങാടിയോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക , പതിനായിരത്തിലധികം വിദ്യാര്‍ത്ഥികളും പത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കെത്തുന്നവരും ആശ്രയിക്കുന്ന റോഡിന്റെ അരിക് വശത്ത് ഫൂട് പാത്ത് നിര്‍മിക്കുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു സമരക്കാര്‍ ഉന്നയിച്ചത്.

എം.പി സ്വാലിഹ് തങ്ങള്‍ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. എം.എ സലാം അധ്യക്ഷനായി.
റഹീം പരപ്പനങ്ങാടി സ്വാഗതവും,സിദ്ധീക്ക് സികെ നഗര്‍ നന്ദിയും പറഞ്ഞു. അന്‍വര്‍ തിരൂരങ്ങാടി
ശാഫി.എം, സൈദലവി ചെമ്മാട്, അഷ്‌റഫ് തിരൂരങ്ങാടി,ഇസ്മായില്‍ കുമ്മാളി,സിദ്ധീഖ് തിരൂരങ്ങാടി, , ശംസുദ്ധീന്‍ തോട്ടത്തില്‍, മുസ്തഫ നായര്‍ പടിക്കല്‍ തുടങ്ങിയവര്‍ പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •