Section

malabari-logo-mobile

എന്‍.എസ്.എസ്. അഭയമായി;ആറു മാസത്തിനുള്ളില്‍ നിര്‍ധന കുടുംബത്തിന് വീടായി

HIGHLIGHTS : N.S.S. Shelter; Within six months, the poor family was home

തേഞ്ഞിപ്പലം: ഹൃദ്രോഗിയായ മുജീബിനും കുടുംബത്തിനും വേണ്ടി ആറുമാസം കൊണ്ട് അടച്ചുറപ്പുള്ള വീട് നിര്‍മിച്ച് നിലമ്പൂര്‍ ഗവ. കോളേജ് എന്‍.എസ്.എസ്. യൂണിറ്റ്.

പന്നിപ്പാറ തെക്കേത്തൊടിക കുണ്ടില്‍ വീട്ടില്‍ മുജീബ് മൂന്ന് പെണ്‍മക്കളടങ്ങുന്ന കുടുംബത്തിനൊപ്പം ഷീറ്റുകൊണ്ട് മറച്ച കൂരയിലായിരുന്നു താമസം. കാലിക്കറ്റ് സര്‍വകലാശാലാ എന്‍.എസ്.എസിന്റെ ‘അഭയം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിച്ചു.

sameeksha-malabarinews

ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എസ്. സഞ്ജയ് കുമാര്‍ അധ്യക്ഷനായി. സര്‍വകലാശാലാ എന്‍.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം.പി. മുജീബ് റഹ്മാന്‍, ഡോ. എസ്. ഗോപു, പ്രൊഫ. ശ്രീലേഷ്, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ എം.പി. സമീറ, യൂണിറ്റ് സെക്രട്ടറി അശ്വിന്‍ എന്നിവര്‍ സംസാരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!