
പൂക്കോട്ടുംപാടം: കരുളായി അത്തിക്കാപ്പില്‍ വീടിനു നേരെ കാട്ടാനയുടെ ആക്രമണം. കോലോംതൊടിക അലവിയുടെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. വീടിനു സമീപത്തുള്ള കവുങ്ങ് ആന മറിച്ചിട്ടു. ഇതുവീണ് അടുക്കളയോട് ചേര്‍ന്ന ടാര്‍പോളിന്‍ ഷെഡ് തകര്‍ന്നു.
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറും തകര്‍ത്തു. കിണറിനോട് ചേര്‍ന്നു ണ്ടായിരുന്ന മോട്ടോറിന്റെ അനുബന്ധ ഉപകരണങ്ങള്‍ കിണറ്റിലേക്ക് തള്ളിയിട്ടു. പുറത്തുണ്ടായിരുന്ന കസേരയും തകര്‍ത്തു.
ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. അലവി സ്ഥാപിച്ച സൗരോര്‍ജ വേലി തകര്‍ത്താണ് ആന അകത്തു കടന്നത് കഴിഞ്ഞ ദിവസം മണ്ണൂരത്ത് മാത്യുവിന്റെ അഞ്ച് കവുങ്ങുകളും ആന നശിപ്പിച്ചിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




