കോഴിക്കോട്: മലപ്പുറം കോഴിക്കോട് അതിര്‍ത്തിയില്‍ തോട്ടുമുക്കത്ത് കാട്ടാന ആക്രണം.
ആനയെ ഓടിക്കാനെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്. കൊടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ മനോജ് കുമാറിനാണ് പരിക്കേറ്റത്.
ഇന്ന് പുലര്‍ച്ചെയോടെ കാട്ടാനയുടെ അക്രമണമുണ്ടായത്. ജനവാസമേഖലയിലിറങ്ങിയ കാട്ടാന ഫുട്‌ബോള്‍ കളി കണ്ടു മടങ്ങിവരുന്ന വാഹനത്തിന് നേരെയും തിരിഞ്ഞു
കോനൂര്‍ കണ്ടിയിലുണ്ടായ ആക്രമണത്തില്‍ ഒരു ഓട്ടോറിക്ഷ തകര്‍ത്തു.നരിക്കുഴി സണ്ണിയുടെ വീടിന് മുന്‍ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയാണ് കാട്ടാന തകര്‍ത്തത്.
ആനയെ കണ്ടെത്താനുള്ള തിരച്ചിലിലാണ് വനം വകുപ്പ് ഉദ്യോഗസ്റ്റര്‍. അതെസമയം ആന കാട് കയറിയിട്ടുണ്ടാകാം എന്ന നിഗമനത്തില്‍ ഉദ്യോഗസ്ഥര്‍ നില്‍ക്കുമ്പോഴും ആന വീണ്ടും ഇറങ്ങുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികളുള്ളത്.
കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു കാട്ടാനയുടെ ആക്രമണത്തില്‍ സബാന്‍ എന്ന കര്‍ഷകന്‍ കൊല്ലപ്പെട്ടത് .




