Section

malabari-logo-mobile

ബസ്സില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണ് യാത്രക്കാരി മരിച്ചു

HIGHLIGHTS : The passenger fell out of the bus and died

കോഴിക്കോട്:നരിക്കുനിയില്‍ ബസ്സില്‍ നിന്ന് തെറിച്ചു വീണ യാത്രക്കാരി ബസ്സിന് അടിയില്‍പ്പെട്ട് മരിച്ചു. നരിക്കുനി ഒടുപാറയില്‍ ഉഷ(52)യാണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെ നരിക്കുനി എളേറ്റില്‍ റോഡില്‍ നെല്ലിയേരി താഴെത്തായിരുന്നു അപകടം സംഭവിച്ചത്.

നരിക്കുനി ഒടുപാറയില്‍ വാടകക്ക് താമസിക്കുന്ന കൊയിലാണ്ടി സ്വദേശി ഉഷ ആണ് ബസ്സിന് അടിയില്‍ പെട്ട് മരിച്ചത്. താമരശ്ശേരിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന അലങ്കാര്‍ ബസ്സില്‍ നെല്ലിയേരി താഴത്ത് നിന്നാണ് ഉഷ കയറിയത്. തൊട്ടടുത്തുള്ള വളവില്‍ എത്തിയപ്പോള്‍ ഉഷ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

sameeksha-malabarinews

ഗുരുതരമായി പരിക്കേറ്റ ഉഷയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബസ്സിന്റെ വാതില്‍ അടക്കാതിരുന്നതാണ് അപകടത്തിന് കാരണം. സംഭവത്തില്‍ പോലീസ് കേസെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!