Section

malabari-logo-mobile

സര്‍ക്കാറിന് താഴുന്നതിന് ഒരു പരിധിയുണ്ട്;ഇത് സമരമല്ല മറ്റെന്തോ ആണ്;ഒരു മത്സ്യത്തൊഴിലാളിയുടെയും കണ്ണീര്‍ വീഴ്ത്തില്ല;മന്ത്രി വി അബ്ദുറഹ്‌മാന്‍

HIGHLIGHTS : There is a limit to the govt's descent; this is not a strike; no fisherman's tears will be shed; Minister V Abdur Rahman

തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍ .സര്‍ക്കാറിന് താഴാവുന്നതിനും ഒരു പരിധിയുണ്ട്. സമരക്കാരെ സമവായത്തില്‍ എത്തിക്കാന്‍ ആവുന്നത്ര ശ്രമിച്ചുവെന്നും ഒരാഴ്ചയെങ്കിലും തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്ന് പറയുന്നത് സമരമല്ല മറ്റെന്തോ ആണെന്ന്
മന്ത്രി വി.അബ്ദുറഹ്‌മാന്‍ പറഞ്ഞു.

ഒരു രാജ്യത്ത് ആവശ്യമായിട്ടുള്ള നിര്‍മ്മാണം തടയാന്‍ രാജ്യസ്‌നേഹം ഉള്ള ആര്‍ക്കും കഴിയില്ല.സാമ്പത്തികവളര്‍ച്ചയെ തടയുന്നത് രാജ്യദ്രോഹകുറ്റമാണെന്നും അദ്ദേഹം പറഞ്ഞു .വിഴിഞ്ഞം തുറമുഖ പദ്ധതിയെക്കുറിച്ച് നിര്‍മാണക്കമ്പനിയായ വിസില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മന്ത്രിയുടെ പ്രതികരണം.

sameeksha-malabarinews

കാലാവസ്ഥാവ്യതിയാനം ആണ് നമ്മുടെ തീരങ്ങളെ ബാധിച്ചിരിക്കുന്നത് അതാണ് ഇപ്പോഴത്തെ പ്രശ്‌നം. ഹാര്‍ബര്‍ ഉള്ളതുകൊണ്ടല്ല കടലാക്രമണമെന്നും ചരക്ക് ഗതാഗതത്തിന് ഏറ്റവും യോജിച്ച തുറമുഖമാണ് വിഴിഞ്ഞമെന്നും വികസനം വേണ്ടെന്ന് ആര്‍ക്കാണ് പറയാനാവുക എന്നും തുറമുഖം വേണമെന്ന് കേരളം ഒരുമിച്ച് ആഗ്രഹിച്ചതാണെന്നും മന്ത്രി വി അബ്ദുറഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു.

ഒരു മത്സ്യത്തൊഴിലാളിയും കണ്ണീര്‍ വീഴ്ത്താന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും അതില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക വേണ്ടെന്നും ഈ പാസ്‌പോര്‍ട്ട് ഏതായാലും വരും ദേശീയപാത വികസനം എയര്‍പോര്‍ട്ടുകളില്‍ വിപുലീകരണം ഗെയില്‍ പൈപ്പ് ലൈന്‍ ഉള്‍പ്പെടെ വികസന പ്രവര്‍ത്തിയില്‍ സര്‍ക്കാര്‍ സ്വീകരിച്ച സമീപനം ഈ നാട് കണ്ടതാണ് എന്നും ഹാപ്പി ഇന്‍ഡക്‌സ് ലേക്ക് ആണ് കേരളം പോകുന്നതെന്നും സന്തോഷത്തോടെ ജീവിക്കുന്ന നാടാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത് കാര്യങ്ങള്‍ മനസ്സിലാക്കി സമരത്തില്‍ നിന്നും പിന്മാറണമെന്നും മന്ത്രി വി അബ്ദുറഹ്‌മാന്‍ പറഞ്ഞു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!