Section

malabari-logo-mobile

ഭാര്യയെ തല്ലുന്നത് നിയമവിധേയമാക്കുന്നു

HIGHLIGHTS : കാബൂള്‍: നിയമപരമായി ശിക്ഷ ലഭിക്കുമെന്ന ഭയമില്ലാതെ ഭാര്യയെയും മക്കളെയും സഹോദരിമാരെയും തല്ലാനുള്ള അധികാരം പുരുഷന് നല്‍കുന്ന നിയമം പ്രാബല്ല്യത്തില്‍ വ...

downloadകാബൂള്‍: നിയമപരമായി ശിക്ഷ ലഭിക്കുമെന്ന ഭയമില്ലാതെ ഭാര്യയെയും മക്കളെയും സഹോദരിമാരെയും തല്ലാനുള്ള അധികാരം പുരുഷന് നല്‍കുന്ന നിയമം പ്രാബല്ല്യത്തില്‍ വരുന്നു. യാതാസ്ഥിതിക പൗരോഹിത്യ വിഭാഗവും മുന്‍ പട്ടാള മേധാവികളും ഉള്‍പ്പെട്ട അഫ്ഗാന്‍ പാര്‍ലമെന്റ് മേയില്‍ പാസാക്കിയ നിയമം പ്രസിഡണ്ട് ഹമീദ് കര്‍സായി ഒപ്പുവെക്കുന്നതോടെ പ്രാബല്ല്യത്തില്‍ വരും.

അഫ്ഗാന്‍ ക്രിമിനല്‍ നടപടി ചട്ടത്തില്‍ നേരിയ ഭേദഗതി വരുത്തിയാണ് സ്ത്രീകളേയും പെണ്‍കുട്ടികളേയും നിയമ പരിരക്ഷക്ക് പുറത്താക്കുന്നത്. പ്രതികളുടെ ബന്ധുക്കള്‍ക്ക് പ്രതിക്കെതിരെ മൊഴി നല്‍കാനാവില്ലെന്നാണ് യാതാസ്ഥിതികര്‍ കൊണ്ടു വന്ന ഭേദഗതി.

sameeksha-malabarinews

അഫ്ഗാനില്‍ പൊതുവെ സ്ത്രീകളും പെണ്‍കുട്ടികളും കൂടുതലായി പീഡിപ്പിക്കപ്പെടുന്നത് വീടിനുള്ളില്‍ വെച്ചാണ്. എന്നാല്‍ പീഡിപ്പിക്കുന്ന ആള്‍ക്കെതിരെ മൊഴി നല്‍കാന്‍ വീട്ടുകാര്‍ക്ക് കഴിയാതാകുന്നതോടെ അയാള്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കാനാവാതെ വരുമെന്ന് അഫ്ഗാനിലെ പുരോഗമന വനിതാ സംഘടനകളും ഹ്യൂമണ്‍ റൈറ്റ് വാച്ച് അടക്കമുള്ള പാശ്ചാത്യ മനുഷ്യാവകാശ സംഘടനകളും ചൂണ്ടികാട്ടുന്നു. പെരുമാറ്റ ദൂഷ്യം ആരോപിച്ച് ദുരഭിമാനത്തിന്റെ പേരില്‍ സ്ത്രീകളെ ക്രൂരമായി ആക്രമിക്കുന്ന ബന്ധുക്കളെയും ശൈശവ വിവാഹത്തിന് പ്രേരിപ്പിക്കുന്നവരെയും ഇതോടെ ശിക്ഷിക്കാനാവാതെ വരും. നിര്‍ബന്ധിത വിവാഹവും കുടുംബ പ്രശ്‌നങ്ങള്‍ തീര്‍ക്കാനായി പെണ്‍മക്കളെ വില്‍ക്കുന്നത് ഉള്‍പ്പെടെയുള്ള ക്രൂരത നിലനില്‍ക്കുന്ന അഫ്ഗാനില്‍ ഈ നിയമം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!