Section

malabari-logo-mobile

ഭാര്യയെ ശല്ല്യം ചെയ്ത ഓട്ടോ ഡ്രൈവറെന്ന് കരുതി ഭര്‍ത്താവ് ആളുമാറി തല്ലി

HIGHLIGHTS : മാറഞ്ചേരി: ഭാര്യയെ ശല്ല്യപ്പെടുത്തിയ ഓട്ടോഡ്രൈവറാണെന്ന് കരുതി ഭര്‍ത്താവ് ആളുമാറി തല്ലി.

imagesമാറഞ്ചേരി: ഭാര്യയെ ശല്ല്യപ്പെടുത്തിയ ഓട്ടോഡ്രൈവറാണെന്ന് കരുതി ഭര്‍ത്താവ് ആളുമാറി തല്ലി. തന്റെ ഭാര്യയെ ശല്ല്യപ്പെടുത്തിയ ഓട്ടോഡ്രൈവറെ തേടിയെത്തിയ ഭര്‍ത്താവിനാണ് ആളുമാറിയത്. ആളുമാറിയതറിഞ്ഞതോടെ ക്ഷമ ചോദിച്ച ഭര്‍ത്താവിനെ ഓട്ടോഡ്രൈവറും സ്‌നേഹിതന്‍മാരും ശരിക്കും പെരുമാറി. ആക്രമികളില്‍ നിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ ഭര്‍ത്താവിന് വീണ് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ സമീപത്തെ വീട്ടില്‍ കയറിയാണ് രക്ഷപ്പെട്ടത്.

ശനിയാഴ്ച മാറഞ്ചേരിയില്‍ നിന്ന് മുളമുക്കിലേക്ക് ഓട്ടോയില്‍ പോകുന്നതിനിടയില്‍ ഡ്രൈവര്‍ കണ്ണാടിയിലൂടെ യുവതിയോട് മോശമായ ചേഷ്ടകള്‍ കാണിക്കുകയായിരുന്നുവത്രെ. ഇതേ തുടര്‍ന്ന് യുവതിയും ഒപ്പമുണ്ടായിരുന്ന മാതാവും വഴിയിലിറങ്ങി. തുടര്‍ന്ന് യുവതി ഭര്‍ത്താവിനെ വിവരമറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഭര്‍ത്താവ് ഓട്ടോ ഡ്രൈവറെ തേടിയെത്തിയത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!