സിസോദിയുടെ അറസ്റ്റില്‍ ഡല്‍ഹിയില്‍ വ്യാപക പ്രതിഷേധം

ദില്ലി:മദ്യനയ കേസില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയുടെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വ്യാപക പ്രതിഷേധം.ആംആദിമി പാര്‍ട്ടി പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

എഎപി ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി ഇതെതുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് എട്ട് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് മനീഷ് സിസോദിയയെ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തത്. സിസോദിയെ റോസ് അവന്യൂ കോടതിയില്‍ എത്തിച്ചു. അഞ്ച് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് സിബിഐ ആവശ്യപ്പെട്ടത് കോടതി അംഗീകരിച്ചു.

അതെസമയം മദ്യ നയ അഴിമതിക്കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയുടെ അറസ്റ്റിനെ അപലപിച്ച് സിപിഐഎം. നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ വിമര്‍ശിച്ചു.

Share news
error: Content is protected !!
Scroll to Top