Section

malabari-logo-mobile

പരപ്പനങ്ങാടി എസ്എന്‍എം സ്‌കൂള്‍ മുറ്റത്ത് അവര്‍ വീണ്ടും ഒത്തുകൂടി

HIGHLIGHTS : They gathered again at Parappanangady Soupikutty school yard

പരപ്പനങ്ങാടി: നാലുപതിറ്റാണ്ടുകള്‍ക്കിപ്പുറം അവര്‍ വീണ്ടും ഓര്‍മ്മകള്‍ അയവിറക്കി സ്‌കൂള്‍ മുറ്റത്ത് ഒത്തുകൂടി. പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 1979 -1983 വരെയുള്ള എസ് എസ് എല്‍ സി ബാച്ചിലെ പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ് ദിവസം സ്‌കൂളില്‍ ഒത്തുചേര്‍ന്നത്.

എട്ടാം ക്ലാസ് മുതല്‍ പത്ത് വരെ സ്‌കൂളില്‍ പഠിച്ച് ഇവിടെ തന്നെ പരീക്ഷയെഴുതിയ ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥികളായിരുന്നു ഇവര്‍.

sameeksha-malabarinews

മുന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് സംഗമം ഉദ്ഘാടനം ചെയ്തു. അബ്ദു സമ്മദ് തെക്കെപാട്ട് അധ്യക്ഷത വഹിച്ചു.

തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ എം പി അബ്ദുല്‍ സുബൈര്‍,
പി ഇസ്ഹാഖ്, സ്‌കൂള്‍ മാനേജര്‍ അഷ്‌റഫ് കുഞ്ഞാവാസ്, പ്രഥമ അധ്യാപകന്‍ പി ലത്തീഫ് മദനി, സകറിയ തോമസ്, പി പി കുട്ടിഹസ്സന്‍ , സി ആര്‍ ഗോപിനാഥന്‍ പിള്ള, സി ജി ആനന്ദവല്ലി, കമലം കാടശേരി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

പഴയകാല അധ്യാപകരെയും വിവിധ മേഖലയില്‍ മികവ് തെളിയിച്ചവരെയും ആദരിച്ചു. ചടങ്ങില്‍ വെച്ച് ബാച്ച് അംഗം കൂടിയായ തിരൂരങ്ങാടി ജോയിന്റ് ആര്‍ ടി ഒ എം പി അബ്ദുല്‍ സുബൈര്‍ റോഡ് സുരക്ഷ ക്ലാസ് നടത്തി. ഇതോട് അനുബന്ധിച്ച് നടന്ന ക്വിസ് മത്സരത്തില്‍ വിജയിയായ ഇഖ്ബാല്‍ എന്ന ഇബിച്ചുവിന് ജോയിന്റ് ആര്‍ ടി ഒ ഹെല്‍മെറ്റ് സമ്മാനം നല്‍കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!