HIGHLIGHTS : All Kerala Tailors Association held an area convention
വള്ളിക്കുന്ന്: ആള്‍ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ (AKTA) വള്ളിക്കുന്ന് ഏരിയാ കണ്‍വെന്‍ഷന്‍ ആനങ്ങാടി റെ. ഗെയ്റ്റിനു സമീപമുള്ള സാറാ മാര്‍ട്ട് ബില്‍ഡിങ്ങില്‍ നടന്നു.തയ്യല്‍ തൊഴിലാളികളുടെ വെട്ടിക്കുറച്ച പെന്‍ഷനും, ആനുകൂല്യങ്ങളും പുന:സ്ഥാപിക്കുക. 5000 രൂപ മിനിമം പെന്‍ഷന്‍ അനുവദിക്കുക, ഇരട്ട പെന്‍ഷന്റെ പേരില്‍ നിര്‍ത്തലാക്കിയ തയ്യല്‍ തൊഴിലാളികളായ വിധവകളുടെ വിധവാ പെന്‍ഷന്‍ പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പ്രമേയങ്ങളിലൂടെ കണ്‍വെന്‍ഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
കണ്‍വെന്‍ഷന്‍ ജില്ലാ പ്രസിഡണ്ട് എ. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ .പ്രഭ സ്വാഗതം പറഞ്ഞു. പട്ടയില്‍ പ്രഭാകരന്റെ അദ്ധ്യക്ഷനായി. കണ്‍വെന്‍ഷനില്‍ ഏരിയാ സെക്രട്ടറി ടി.ദിലീപ്കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാക്കമ്മറ്റി അംഗം വി.കെ. സുനില്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

ഏരിയാ കമ്മറ്റി കമ്മറ്റി അംഗങ്ങളായ ടി. കി ഷോര്‍ , അഷിജ.കെ.വി, എന്നിവര്‍ സംസാരിച്ചു. കെ.കൃപേഷ് നന്ദി പ്രറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു