Section

malabari-logo-mobile

ചെത്തുകാരനെന്ന് പറയുന്നതില്‍ എന്താണ് അപമാനം;ജാതിയല്ല,തൊഴിലിനെയാണ് സൂചിപ്പിച്ചത്;ന്യായീകരിച്ച് സുധാകരന്‍

HIGHLIGHTS : What is the insult in saying that he is a scumbag? Sudhakaran was referring to the job and not the caste;

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി കോണ്‍ഗ്രസ് തോവും എംപിയുമായ ജി. സുധാകരന്‍. താന്‍ ആരെയും അപമാനിച്ചിട്ടില്ലെന്നും തന്റെ പരാമര്‍ശത്തില്‍ ആരും തെറ്റ് ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും സുധാകര്‍. ഒരാളുടെ തൊഴിലിനെ കുറിച്ച് പറയുന്നതില്‍ എന്താണ് അപമാനമെന്നും സുധാകരന്‍ ചോദിച്ചു.

ചെത്ത് തൊഴിലാളി എന്ന് പറയുന്നതില്‍ എന്താണ് അപമാനം.ജാതിയല്ല പറഞ്ഞത് തൊഴിലിനെ കുറിച്ചാണ് സൂചിപ്പിച്ചതെന്നും താന്‍ പറഞ്ഞതില്‍ മര്യാദയുടെ ലംഘനം എന്താണെന്നും സുധാകരന്‍ ചോദിച്ചു.

sameeksha-malabarinews

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉയര്‍ന്നുവന് സാഹചര്യം മറക്കുന്നു വെന്നാണ് താന്‍ പറഞ്ഞതിന്റെ വ്യംഗ്യാര്‍ത്ഥം. തൊഴിലാളി വര്‍ഗത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതയുള്ളയാള്‍ ഹെലികോപ്റ്ററിന് വേണ്ടി 18 കോടി രൂപ ചിലവഴിച്ച് ഖജനാവിന് ബാധ്യതയുണ്ടാത്തി. അതാണ് താന്‍ ചൂണ്ടിക്കാണിച്ചത്. തന്റെ പ്രസ്താവനയ്‌ക്കെതിരെ ഇടതുപക്ഷത്തു നിന്നും ആരും ഒന്നും പറഞ്ഞില്ലല്ലോ. താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. അതിലെ തെറ്റും ശരിയും വിലയിരുത്തിയിട്ടുണ്ടെന്നും പറഞ്ഞകാര്യം മാറ്റേണ്ടതുണ്ടെന്ന് തോന്നിയിട്ടില്ലെന്നും സുധാകരന്‍.

സിപഐഎമ്മിന് തോന്നാത്ത പ്രശ്‌നം കോണ്‍ഗ്രസുകാര്‍ക്ക് തോന്നുന്നതിലെ രഹസ്യമെന്തെന്ന് മനസിലാകുന്നില്ല. ഇക്കാര്യത്തില്‍ കെപിസിസി നേതൃത്വത്തിന് കത്തയച്ചിട്ടുണ്ട്. അവര്‍ നയം വ്യക്തമാക്കണം.കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് ഇത്തരത്തില്‍ വരുന്നതില്‍ സംശയമുണ്ട്. ഞാന്‍ തെറ്റ് പറഞ്ഞാല്‍ കാലുപിടിച്ച് മാപ്പുപറയും.പിണറായി വിജയനെ കുറിച്ച് നല്ലത് പറയേണ്ട സമയത്ത് നല്ലത് പറഞ്ഞിട്ടുണ്ട്. ഞാന്‍ മാപ്പുപറയണമെന്ന് പറയുന്നു.ഷാനിമോള്‍ക്ക് എന്താണ് ഇത്രയും അസന്തുഷ്ടിയും മനപ്രയാസവും ഉണ്ടാവാന്‍ കാരണം. ഉമ്മന്‍ചാണ്ടിക്കെതിരെ സംസ്‌ക്കാരമില്ലാത്ത എന്തൊക്കെ വാക്കുകള്‍ ഉപയോഗിച്ചു. അന്നൊന്നും ഇല്ലാത്ത വികാരം പിണറായിയെ വിമര്‍ശച്ചപ്പോള്‍ തോന്നാന്‍ എന്തുപറ്റിയെന്നും സുധാകരന്‍ ചോദിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!