ബംഗളൂരു: കര്‍ഷക സമരത്തിന് പിന്തുണയുമായി നടന്‍ പ്രകാശ് രാജ്. കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ച് സ്റ്റാന്‍ഡ് അപ്പ് കോമെഡിയന്‍ കുനാല്‍ കമ്ര പങ്കുവെച്ച ട്വീറ്റ് വീണ്ടും ട്വിറ്റ് ചെയ്താണ് പ്രകാശ് രാജ് തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്. താന്‍ ഇന്ത്യക്കാരനാണെന്നും അതുകൊണ്ടുതന്നെ നമ്മുടെ കര്‍ഷകര്‍ക്കൊപ്പമാണ് താനെന്നുമാണ് ട്വിറ്ററില്‍ അദേഹം കുറിച്ചത്.
കേന്ദ്രം പാസാക്കിയകാര്‍ഷിക ബില്ലിനെതിരെ രണ്ടുമാസത്തിലേറെയായി സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി നിരവധിപേരാണ് രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




