വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ കോണ്‍ഗ്രസിനെതിരെ മത്സരിക്കുന്നു

കൊല്‍ക്കത്ത : ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും വ്യത്യസ്തനിലപാടുമായി വെല്‍ഫെയര്‍ പാര്‍ട്ടി ബംഗാള്‍ ഘടകം. കേരളത്തില്‍ കോണ്‍ഗ്രസിന് ദേശീയതലത്തില്‍ പരമാവധി സീറ്റുകളില്‍ ജയിപ്പിക്കണമെന്ന നിലപാടുകളുമായി യുഡിഎഫിന് വേണ്ടി പ്രവര്‍ത്തിച്ച വെല്‍ഫയര്‍ പാര്‍ട്ടി ബംഗാളില്‍ കോണ്‍ഗ്രസിനെതിരെ തങ്ങളുടെ ദേശീയ അധ്യക്ഷനെ തന്നെ രംഗത്തിറക്കിയിരിക്കുയാണ്.

ബംഗാളിലെ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ ജംഗിപ്പൂരിലാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ ഡോ. എസ്‌ക്യു ആര്‍ ഇല്യാസ് മത്സരിക്കുന്നത്. നിലവില്‍ എംപിയായ അഭിജിത്ത് മൂഖര്‍ജിയാണ് ഇക്കുറിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മുന്‍രാഷ്ട്രപതി പ്രണബ് മൂഖര്‍ജിയുടെ മകനാണ്. ബിജെപി് ന്യൂനപക്ഷവിഭാഗത്തില്‍ നിന്നും ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ ബംഗാളിലെ ഏകമണ്ഡലവും ഇതാണ്.മഫൂജ ഖാത്തുണ്‍ ആണ് മത്സരിക്കുന്നത്. എസ്ഡിപിഐക്കായി തഹിദുല്‍ ഇസ്ലാം മത്സരിക്കന്നു. 70 ശതമാനം മുസ്ലീംന്യൂനപക്ഷവിഭാഗത്തില്‍പെട്ടവരുള്ള ഈ മണ്ഡലത്തില്‍ സിപിഎമ്മും തൃണമൂലും മത്സരിക്കുന്നുണ്ട്.

പാര്‍ട്ടിക്ക് കേഡര്‍ വോട്ടുള്ള കേരളത്തില്‍ ഒരു സീറ്റിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തതിന് കാരണമായി നേതൃത്വം പറഞ്ഞത് ഫാസിസത്തെ തുരത്താന്‍ കോണ്‍ഗ്രസിനെ കഴിയുവെന്നും കോണ്‍ഗ്രസിന്റെ പാര്‍ലിമെന്റിലെ എണ്ണം വര്‍ദ്ധിപ്പിക്കണെമെന്നുമായിരുന്നു. ഇക്കാര്യം വിശദീകരിച്ചുകൊണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി 20 മണ്ഡലങ്ങളിലും യുഡിഎഫിനായി കാമ്പയിന്‍ നടത്തുകയും പരമാവധി യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ തങ്ങളുടെ വേദിയില്‍ എത്തിക്കുകയും ചെയ്തിരുന്നു.
ബംഗാളില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റില്‍ മത്സരിക്കുന്നത് ന്യുനപക്ഷ വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തില്ലേ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ബിജെപി ഇവിടെ ജയിക്കില്ലെന്നായിരുന്നു ദേശീയ അധ്യക്ഷന്റെ മറുപടി.

 

Related Articles