Section

malabari-logo-mobile

കളമശ്ശേരി ബസ് കത്തിക്കല്‍ കേസിന്റെ വിചാരണ ഇന്ന് തുടങ്ങും

HIGHLIGHTS : കൊച്ചി : കളമശ്ശേരി ബസ് കത്തിക്കല്‍ കേസിന്റെ വിചാരണ ഇന്ന് കെച്ചിയിലെ ഐഎന്‍എ കോടതിയില്‍ ആരംഭിക്കും.

കൊച്ചി : കളമശ്ശേരി ബസ് കത്തിക്കല്‍ കേസിന്റെ വിചാരണ ഇന്ന് കെച്ചിയിലെ ഐഎന്‍എ കോടതിയില്‍ ആരംഭിക്കും.
പതിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2005 സെപ്റ്റംബര്‍ ഒമ്പതിന് കൊച്ചിയില്‍ നിന്നും സേലത്തേക്ക് പോകുകയായിരുന്ന തമിഴ്‌നാട് ട്രാന്‍്‌സപോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് കളമശ്ശേരിയില്‍ വെച്ച ഒരു സംഘം കത്തിക്കുയായിരുന്നു. കോയമ്പത്തൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട തമിഴ്‌നാട് ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുല്‍നാസര്‍ മഅദനിയെ വിട്ടയക്കണമെന്ന് ആവിശ്യപ്പെട്ടായിരുന്നു പ്രതികള്‍ കുറ്റകൃത്യം ചെയ്തത്. തോക്കുചൂണ്ടി യാത്രക്കാരെ മുഴുവന്‍ ഇറക്കിയ ശേഷം ബസ്സിന് തീവെക്കുകയായിരുന്നു.

മഅദനിയുടെ ഭാര്യ സൂഫിയ മഅദനി, തടയന്റവിട നസീര്‍ എന്നിവരടക്കം 13 പേര്‍ക്കെതിരെയാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്.സൂഫിയ പത്താംപ്രതിയാണ്.

sameeksha-malabarinews

ഈ കേസില്‍ ജാമ്യത്തിലറങ്ങി പിന്നീട് പാക്കിസ്ഥാനിലേക്ക് കടക്കവെ കാശ്മീരില്‍ വെച്ച് ഇന്ത്യന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ വെടിയേറ്റു മരിച്ച പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അബ്ദുല്‍ റഹീമിനെ കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

2010 ഡിസംബറിലാണ് എന്‍ഐഎ ഈ കേസില്‍ കുറ്റപത്രം നല്‍കിയത്‌

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!