യുവതിയെ പീഡിപ്പിച്ച കറാമത്ത് ഉസ്താദ് പിടിയില്‍

മാന്ത്രിക ചികിത്സയുടെ മറവില്‍ മുപ്പത്തിയഞ്ചുകാരിയെ പീഡിപ്പിച്ച സിദ്ധന്‍ അറസ്റ്റില്‍. കറാമത്ത് ഉസ്താദ് എന്ന പേരില്‍ അറിയപ്പെടുന്ന മലപ്പുറം ചുങ്കത്തറ പൂക്കോട്ടുമണ്ണ സ്വദേശി കപ്പച്ചാലി സുനീര്‍(35) ആണ് അറസ്റ്റിലായത്.
ചികിത്സയുടെ മറവിലാണ് യുവതിയെ പീഡിപ്പിച്ചത്. 2017ല്‍ യുവതിയുടെ വീട്ടില്‍ വെച്ചും 2018ല്‍ തീര്‍ത്ഥാടനത്തിനും മന്ത്രവാദ ചികിത്സക്കുമായി ഏര്‍വാടിയില്‍ കൊണ്ടുപോയി അവിടെ വെച്ചും പലതവണ പീഡിപ്പിച്ചെന്നാണ് പരാതി.

ഇതിനിടെ ആഭരണങ്ങളും മറ്റും ഇയാള്‍ തട്ടിയെടുത്തെന്നും അവ യുവതി തന്ത്രപൂര്‍വ്വം തിരികെ വാങ്ങിയെന്നും പോലീസ് പറയുന്നു.

ഇവരെ കൂടാതെ അഞ്ചിലേറെ യുവതികളെ ഇയാള്‍ ചികിത്സയുടെ മറവില്‍ പീഡിപ്പിച്ചതായും മാനഹാനി ഭയന്ന് ഇവര്‍ പരാതിപ്പെടാത്തതെന്നുമാണ് പോലീസ് പറയുന്നത്.

പോത്തുകല്ല് , ആനപ്പാറ എന്നിവടങ്ങളില്‍ മദ്രസ അധ്യാപകനായി പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ കുറേ നാളായി വിദേശത്തായിരുന്നു.പിന്നീട് നാട്ടിലെത്തി കപ്പക്കച്ചവടം നടത്തിയിരുന്ന ഇയാള്‍ പിന്നീട് ഏര്‍വാടി കേന്ദ്രീകരിച്ചുള്ള മാന്ത്രിക ചികിത്സകനായി മാറി.

മൂന്ന് വര്‍ഷത്തിലധികമായി ഇയാള്‍ മാന്ത്രിക ചികിത്സകനാണ്. കണ്ണൂര്‍, തലശ്ശേരി ഭാഗത്തും ഇയാള്‍ ചികിത്സ നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്.

പോത്തുകല്ല് എസ്‌ഐ പി മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Share news
error: Content is protected !!
Scroll to Top