തിരൂര്‍ താനൂര്‍ തീരത്ത് സമാധാനം പുനസ്ഥാപിക്കാന്‍ ആഹ്വാനവുമായി മുസ്ലീംലീഗ്, സിപിഎം നേതാക്കള്‍

തിരൂര്‍:  താനുര്‍, തിരൂര്‍ മേഖലയിലെ തീരദേശത്ത് സമാധാനം പൂര്‍ണ്ണമായി പുനസ്ഥാപിക്കാന്‍ മുസ്ലീംലീഗ് , സിപിഐഎം നേതാക്കളുടെ യോഗതീരുമാനം. സംഘര്‍ഷമനസ്സുകളുടെ മുറിവുണക്കാന്‍ സമൂഹനോമ്പുതുറയടക്കമുള്ളവ നടത്താനും തിരൂരില്‍ നടന്ന യോഗം തീരുമാനം. ഇരുപാര്‍ട്ടികളുടെയും സംസ്ഥാന-ജില്ലാ നേതാക്കള്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്രാദേശിക നേതാക്കള്‍ പങ്കെടുത്തു.

തിരൂര്‍ കോരങ്ങത്ത് മൈതാനത്തെ സാംസ്‌ക്കാരിക സമുച്ചയത്തില്‍ നടന്നയോഗത്തില്‍ മുസ്ലീംലീഗ് ദേശീയ ജനറല്‍ സക്രട്ടറി കുഞ്ഞാലിക്കുട്ടി എംപി, പാലോളിമുഹമ്മദ് കുട്ടി, മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സിപിഎം ജില്ലാ സക്രട്ടറി ഇഎന്‍ മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു.

നിലവില്‍ തീരദേശ മേഖലകളില്‍ പോലീസും രാഷ്ട്രീയപാര്‍ട്ടികളും സാമുഹ്യസംഘടനകളും ഉള്‍പ്പട്ട സമാധാനകമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇടയ്ക്ക ചില ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്ങിലും ഈ കമ്മറ്റികളുടെ പ്രവര്‍ത്തനം വിജയകരമാണെന്ന് യോഗം വിലയിരുത്തി. ഇത്തരം സംഘര്‍ഷങ്ങളിലെ അക്രമികളെ രാഷ്ട്രീയപാര്‍ട്ടികള്‍ പിന്തുണക്കില്ലെന്നും യോഗം തീരുമാനിച്ചു.

Related Articles