പള്ളിക്കലില്‍ തീപൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

തേഞ്ഞിപ്പലം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു.പള്ളിക്കല്‍ പരുത്തിക്കോട് അരക്കഞ്ചോല സരോജിനിയുടെ മകള്‍ ശ്രീതു(17)വാണ് മരിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പൊള്ളലേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പ്ലസ്ടു പരീക്ഷയില്‍ രണ്ട് വിഷയത്തില്‍ തോറ്റതിനാണ് മരിക്കാന്‍ ശ്രമംനടത്തിയതെന്ന് ആശുപത്രിയില്‍ മജിസ്‌ട്രേട്ടിനി മൊഴി നല്‍കിയിരുന്നു.

സഹോദരന്‍:ശ്രീനാഥ്.

Related Articles