ഏഴുവയസ്സുകാരനെ മര്‍ദിച്ച്‌കൊന്ന കേസില്‍ അമ്മ അറസ്റ്റില്‍

തൊടുപുഴ: കുമാരമംഗലത്ത് ഏഴുവയസ്സുകാരനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റിലായി. 75 ാം വകുപ്പ് പ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ശിശുക്ഷേമ സമിതിയാണ് പോലീസിനും നിര്‍ദേശം നല്‍കിയിരിക്കുന്നത്. തെളിവു നശിപ്പിക്കല്‍, കുറ്റകൃത്യം മറച്ചുവെക്കല്‍ തുടങ്ങിയ കുറ്റങ്ങാണ് അമ്മയ്ക്കുമേല്‍ ചുമത്തിയിരിക്കുന്നത്.

കുട്ടികളെ ആക്രമിക്കുകയോ ഉപദ്രവിക്കുകയോ അല്ലെങ്കില്‍ അതിനു കൂട്ടുനില്‍ക്കുകയോ ചെയ്യുക, ബോധപൂര്‍വം കുട്ടികളെ അവഗണിക്കുകയും ഇതെതുടര്‍ന്ന് അവരില്‍ മാനസികമോ ശാരീരികമോ ആയ സമ്മര്‍ദ്ദം ഏല്‍പ്പിക്കുക എന്നിവയാണ് 75ാം വകുപ്പിന്റെ പരിധിയില്‍ വരുന്ന കുറ്റങ്ങള്‍. ഇതിന് പത്ത് വര്‍ഷം വരെ തടവും അഞ്ചുലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ്.

അമ്മയുടെ സുഹൃത്തായ തിരുവനന്തപുരം സ്വദേശി അരുണ്‍ ആനന്ദിന്റെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് കുട്ടിമരിച്ചത്. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നാണ് കുഞ്ഞ് മരിച്ചത്. ഇയാള്‍ റിമാന്‍ഡിലാണ്.

ഇവരുടെ ഇളയകുട്ടിയുടെ സംരക്ഷണം കുട്ടിയുടെ അച്ഛന്റെ രക്ഷിതാക്കള്‍ക്ക് നല്‍കിയിരിക്കുകയാണ്. ഒരുമാസത്തേക്കാണ് ഇടുക്കി ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ നടത്തിയ ഹിയറിംഗില്‍ തീരുമാനമുണ്ടായത്.

Related Articles