ആംബുലൻസിൽ വധൂവരന്മാരുടെ വിവാഹ യാത്ര; വാഹനം പിടിച്ചെടുത്തു.

ആലപ്പുഴ കായംകുളം കറ്റാനത്ത് വിവാഹ ശേഷം വധു വരന്മാർ വീട്ടിലേക്ക് ആംബുലൻസിൽ വിവാഹ യാത്ര നടത്തി. വീഡിയോ സമൂഹമാധ്യമത്തിൽ വൈറലായതോടെ വാഹനം മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. തിങ്കളാഴ്ചയാണ് സംഭവം. അത്യാഹിത സർവീസ് ദുരുപ യോഗം ചെയ്തതിന് എതിരെയാണ് നടപടി.

ആംബുലൻസ് ഉടമയ്ക്കു ഡ്രൈവർക്കും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് നോട്ടീസ് നൽകുകയും ചെയ്തു. ഡ്രൈവറുടെ ലൈസൻസ് വാഹനത്തിൻറെ പെർമിറ്റ് സസ്പെൻഡ് ചെയ്യും എന്നും എം വി ഡി വ്യക്തമാക്കി.

സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന് ജില്ലാ ആർടിഒ സജി പ്രസാദ് പറഞ്ഞു. സംഭവത്തിൽ പരാതിയുമായി ആംബുലൻസ് ഓണേഴ്സ് ഡ്രൈവേഴ്സ് അസോസിയേഷൻ രംഗത്തെത്തിയിരുന്നു

കായംകുളം എയിഞ്ചൽ ആംബുലൻസ് സർവീസ് വാഹനമാണ് വിവാഹ യാത്രയ്ക്കായി ഉപയോഗിച്ചത്. ആഘോഷപൂർവ്വമായി പാട്ടും സൈറൺ മുഴക്കിയും വാഹനം അലങ്കരിച്ചുമാണ് യാത്ര നടത്തിയത്.

Share news
error: Content is protected !!
Scroll to Top