
നിലവിലെ സംഘർഷ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ച് പ്രതിപക്ഷനേതാവ് വി. ഡി. സതീശന്റെ സുരക്ഷ വർധിപ്പിക്കാൻ ഡിജിപിയുടെ നിർദ്ദേശം. ഇടുക്കിയിൽ വിദ്യാർത്ഥി കൊല്ലപ്പെട്ടതിന് തുടർന്ന് സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നടപടി.
എല്ലാ ജില്ലാ പോലീസ് മേധാവികളോടും ആവശ്യമായ സുരക്ഷയും എസ്കോട്ടും പൈലറ്റും നൽകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.
ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്ത് പ്രധാന കോൺഗ്രസ് നേതാക്കളുടെ സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശമുണ്ട് .
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




