ബോളിവുഡ് താരം അജയ് ദേവഗൺ ശബരിമല സന്നിധാനത്ത്

ബോളിവുഡ് താരം അജയ് ദേവഗൺ ശബരിമല ദർശനം നടത്തി. ഇത് നാലാം തവണയാണ് അജയ് ദേവഗൺ സന്നിധാനത്ത് എത്തുന്നത്.

അദ്ദേഹം ഇന്ന് രാവിലെ ഒമ്പത് മണിയോടെ കൊച്ചിയിൽനിന്നും ഹെലികോപ്റ്റര്‍ മാര്‍ഗം നിലക്കലിൽ എത്തി. രാവിലെ പതിനൊന്നരയോടെയാണ് അദ്ദേഹം പതിനെട്ടാംപടി ചവിട്ടിയത്. ശേഷം തന്ത്രി മേൽശാന്തി എന്നിവരെ കണ്ട് അനുഗ്രഹം വാങ്ങി.

മാളികപ്പുറം നടയിലുൾപ്പെടെ ദർശനം നടത്തുകയും വഴിപാടുകൾ പൂർത്തിയാക്കുകയും ചെയ്ത ശേഷം ഉച്ചകഴിഞ്ഞ് അദ്ദേഹം മല ഇറങ്ങും.

Share news
error: Content is protected !!
Scroll to Top