രാജസ്ഥാനിലെ ആൽബറിൽ ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് വഴിയിൽ ഉപേക്ഷിച്ചു. കടുത്ത രക്തസ്രാവത്തെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഗുരുതരമാണ്. കുട്ടി ബലാത്സംഗത്തിന് ഇരയായതായി സംശയിക്കുന്നതായി സ്ഥലം എസ് പി പറഞ്ഞു.
സംസാരശേഷിയും കേൾവിയും ഇല്ലാത്ത പെൺകുട്ടി അത്യാസന്ന നിലയിലാണ് . ഫ്ലൈ ഓവറിനു സമീപം യാത്രക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തി പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പ്രദേശത്ത് ഡോഗ് സ്ക്വാഡും പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




