
ഇടുക്കി ഗവൺമെൻറ് എൻജിനീയറിങ് കോളേജിൽ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ ധീരജ് വധക്കേസിലെ മുഖ്യ പ്രതി നിഖിൽ പൈലിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. എന്നാൽ ധീരജിനെ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്താൻ കഴിഞ്ഞില്ല.
പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ചൊവ്വാഴ്ച രാത്രിയോടെ പ്രതികളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിക്കെതിരെ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ധീരജ് കുത്തിക്കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധത്തെ തുടർന്ന് ആണെന്നാണ് പോലീസ് എഫ് ഐ ആർ. അറസ്റ്റിലായ പ്രതികളെ പോലീസ് ചോദ്യം ചെയ്തു വരുന്നു. രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ ഉണ്ട്. കൂടുതൽ പേരുടെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് പോലീസ് സൂചന.




