പരപ്പനങ്ങാടി:കേരള സര്‍കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ പാസ്‌വേഡ്-2022 ,ദ്വിദിന സൗജന്യ വ്യക്തിത്വ വികസന കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് ആരംഭിച്ചു. പരപ്പനങ്ങാടി എസ് എന്‍ എം ഹയര്‍സെകണ്ടറി സ്‌കൂളില്‍ നടക്കുന്ന ക്യാമ്പ് മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ഷഹര്‍ബാന്‍ ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റര്‍ മുല്ലബീവി,സ്‌കൂള്‍ മാനേജര്‍ മുഹമ്മദ് അഷ്‌റഫ്, ബെല്ലജോസ്,എംവി ഹസന്‍കോയ,റാബിയ ടീച്ചര്‍,പിടിഎ പ്രസിഡന്റ് അഹമ്മദ് റാഫി എന്നിവര്‍ സംസാരിച്ചു. .വ്യക്തിത്വ വികസനം,ടൈം മാനേജ്മെന്റ് വിഷയങ്ങളില്‍ ഹിഷാം അരീക്കോട്,നസീറ ടീച്ചര്‍ എന്നിവര്‍ ക്ലാസെടുത്തു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




