സർക്കാർ ജീവനക്കാർക്ക് ആഴ്ചയിലൊരിക്കൽ ഖാദി നിർബന്ധമാക്കി

സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ആഴ്ചയിലൊരിക്കൽ ഖാദി നിർബന്ധമാക്കി. ബുധനാഴ്ചകളിൽ ഖാദി കൈത്തറി വസ്ത്രം ധരിക്കണമെന്ന് സർക്കാർ ഉത്തരവിറക്കി. സർക്കാർ അർദ്ധ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണ്. ആവശ്യമുള്ള കൈത്തറി തുണിത്തരങ്ങൾ വാങ്ങാൻ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

നേരത്തെ സർക്കാർ ജീവനക്കാർക്ക്  മാസ്കുകൾ നിർബന്ധമാക്കിയിരുന്നു. എല്ലാ സർക്കാർ വകുപ്പുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മാസ്ക്കുകൾ ഖാദി ബോർഡിൽ നിന്ന് വാങ്ങാൻ സർക്കാർ നിർദേശം നൽകിയിരുന്നു.

കോവിഡ് മൂലം കൈത്തറി മേഖലയിൽ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് പുതിയ തീരുമാനം.

 

Share news
error: Content is protected !!
Scroll to Top