Section

malabari-logo-mobile

‘ഒരു സ്ത്രീയെയും ഇത്തരത്തിൽ ലക്ഷ്യം വയ്ക്കരുത്’ സിദ്ധാർത്ഥിന്റെ മാപ്പപേക്ഷ സ്വീകരിച്ച് സൈന

HIGHLIGHTS : Siddharth apologizes to Saina

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞതിനെ ട്വീറ്റ് ചെയ്തതിനെ തുടർന്നുണ്ടായ വിവാദത്തിൽ നടൻ സിദ്ധാർത്ഥ് നടത്തിയ മാപ്പപേക്ഷ സ്വീകരിക്കുന്നുവെന്ന് ഇന്ത്യൻ ബാഡ്മിൻറൻ താരം സൈനാ നെഹ്‌വാൾ. സിദ്ധാർത്ഥ് പരസ്യമായി മാപ്പ് പറഞ്ഞതിൽ സന്തോഷമുണ്ടെന്നും ഒരു സ്ത്രീയോടും ഇത്തരത്തിൽ മോശം വാക്കുകൾ ഉപയോഗിക്കരുത് എന്നും താരം വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹം പഞ്ചാബിലെ ഫിറോസ് പൂരിൽ കർഷകർ തടഞ്ഞ സംഭവത്തിൽ സൈന ടീറ്റ് ചെയ്തിരുന്നു. സ്വന്തം പ്രധാന മന്ത്രിയുടെ സുരക്ഷാ പോലും ഉറപ്പില്ലാത്ത ഒരു രാജ്യം എങ്ങനെയാണ് സുരക്ഷിതമാണെന്ന് അവകാശപ്പെടുക എന്നായിരുന്നു സൈനയുടെ ട്വീറ്റ്. ഒരു കൂട്ടം ഭീരുക്കളായ അരാജകവാദികൾ നടത്തിയ ആക്രമണത്തെ കടുത്തഭാഷയിൽ അപലപിക്കുന്നു എന്നും അവർ കുറിച്ചിരുന്നു. ഇതിനു സിദ്ധാർത്ഥ് നൽകിയ മറുപടിയിലാണ് വിവാദത്തിന് ആസ്പദമായ സംഭവം. ട്വീറ്റിൽ സൈനക്കെതിരെ മോശം വാക്ക് ഉപയോഗിച്ചു എന്നാണ് ആരോപണം

sameeksha-malabarinews

വനിതാ കമ്മീഷൻ സിദ്ധാർത്ഥൻ എതിരെ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു. വ്യാപകമായ പ്രതിഷേധമാണ് ഇതിനെ തുടർന്ന് സിദ്ധാർത്ഥിനെതിരെ ഉയർന്നത്. ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദർ ബാഡ്മിൻറൺ താരവും സൈനയുടെ ഭർത്താവുമായ പി കശ്യപ് തുടങ്ങി നിരവധിപേർ പ്രതിഷേധവുമായി രംഗത്തെത്തി.
ശേഷം പ്രതിഷേധത്തെ തുടർന്ന് സിദ്ധാർത്ഥ സമൂഹമാധ്യമത്തിലൂടെ മാപ്പ് ചോദിച്ചു. താൻ എഴുതിയ ക്രൂരമായ തമാശയ്ക്ക് മാപ്പ് പറയാൻ ആഗ്രഹിക്കുന്നു നിരവധി പേർ ആരോപിക്കുന്ന തരത്തിലുള്ള ദുരുദ്ദേശങ്ങളൊന്നും അതിനില്ലായിരുന്നു.  ആ വക്ക് മോശം രീതിയിൽ വ്യാഖ്യാനിക്കരുത് എന്നും കെട്ടുകഥ എന്ന അർത്ഥത്തിലാണ് ഉപയോഗിച്ചതെന്നും സിദ്ധാർത്ഥ് വിശദീകരിച്ചു.

ഒരു സ്ത്രീ എന്ന നിലയിൽ സൈനയെ ആക്രമിക്കാനുള്ള ഉദ്ദേശം ഇല്ലായിരുന്നു. ഈ പ്രശ്നം അവസാനിപ്പിക്കാം. ഈ കത്ത് സ്വീകരിക്കുമെന്ന് കരുതുന്നുവെന്നും സൈന എന്നും തന്റെ ചാമ്പ്യൻ ആയിരിക്കുമെന്നും സിദ്ധാർത്ഥ് ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!