Section

malabari-logo-mobile

5-ജി വയർലെസ്സ് കമ്മ്യൂണിക്കേഷനിൽ പി. എച്. ഡി. നേടി തിരൂർ സ്വദേശിനി

HIGHLIGHTS : P. H. D. in 5-G Wireless Communication Won

5-ജി വയർലെസ് കമ്മ്യൂണിക്കേഷനിൽ പി എച്ച് ഡി നേടി തിരൂർ സ്വദേശിനി നജ് ല സി.പി.  കോഴിക്കോട് എൻഐടിയിൽ  പ്രൊഫസർ എസ്. എം സമീറിന്റെ കീഴിലാണ് ഗവേഷണം നടത്തിയിരുന്നത്. നജ് ല കുറ്റിപ്പുറം എം. ഇ. എസ് എഞ്ചിനീയറിംഗ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറുമാണ്.

മംഗലം GMLP യിൽ LP വിദ്യാഭ്യാസവും വള്ളത്തോൾ AUPS ൽ നിന്ന് UP വിദ്യാഭ്യാസവും GVHSS BP അങ്ങാടിയിൽ നിന്ന് ഹൈസ്കൂൾ പഠനവും തിരൂർ MES CENTRAL SCH00L ൽ നിന്ന് ഹയർ സെക്കണ്ടറിയും തലശ്ശേരി ഗവ: എഞ്ചിനിയറിംഗ് കോളേജിൽ നിന്ന് B-TECH ഉം കോഴിക്കോട് NIT യിൽ നിന്ന് M- TECH ഉം പൂർത്തിയാക്കി.

sameeksha-malabarinews

തിരൂർ കൈമലശ്ശേരി പരേതനായ ചക്കുങ്ങപ്പറമ്പിൽ കുഞ്ഞഹമ്മദ്-സഫിയ കെ. കെ ദമ്പതികളുടെ മൂത്ത മകളുമാണ്.  ഡോ. അഹമ്മദ് മുനീർ (അസോസിയേറ്റ് പ്രൊഫസർ ഗവ: എഞ്ചിനിയറിംഗ് കോളേജ് കോഴിക്കോട്)  ന്റെ ഭാര്യയുമാണ്. തിരൂർ ചേമ്പർ ഓഫ് കൊമേഴ്സ് സെക്ടറി സമദ് പ്ലസന്റിന്റെ സഹോദരി പുത്രിയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!