മലപ്പുറം:ജില്ലയില്‍ പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മുഴുവനാളുകളും കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അറിയിച്ചു. അനാവശ്യ യാത്രകള്‍ ഒഴിവാക്കുക, കൂട്ടം ചേരലുകള്‍ ഒഴിവാക്കുക, അടച്ചിട്ടതും വായു സഞ്ചാരം കുറഞ്ഞതുമായ ഹാളുകളിലും മുറികളിലുമുള്ള യോഗങ്ങള്‍ ഒഴിവാക്കുക, വിവാഹം, മരണാനന്തര കര്‍മങ്ങള്‍ എന്നിവയ്ക്ക് 50 പേരില്‍ കൂടാതിരിക്കുക തുടങ്ങിയ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
എല്ലാ തരത്തിലുള്ള ഒത്തുചേരലുകളും യോഗങ്ങളും ചടങ്ങുകളും , സാമൂഹ്യ , രാഷ്ട്രീയ , സംസ്‌കാരിക സാമൂദായിക പൊതുപരിപാടികളും അത്യാവശ്യ സന്ദര്‍ഭങ്ങളിലൊഴികെ ഓണ്‍ലൈനായി നടത്തണം. യോഗങ്ങള്‍ നിലവിലെ മാനദണ്ഡങ്ങള്‍ അനുസരിച്ച് സാമൂഹിക അകലം പാലിച്ചും മറ്റ് കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചും മാത്രമേ നടത്താവൂ. ഇക്കാര്യം സംഘാടകര്‍ ഉറപ്പ് വരുത്തണം. അടച്ചിട്ട മുറിയില്‍ വായു സഞ്ചാരം ഉറപ്പാക്കി മാത്രമേ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാടുള്ളൂ.
ഓഫീസുകളിലെയും സ്ഥാപനങ്ങളിലെയും ജീവനക്കാരും കോളജുകളിലെയും സ്‌കൂളുകളിലെയും അധ്യാപകരും മറ്റുള്ളവരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.




