Section

malabari-logo-mobile

കല്യാണ, പ്രാദേശിക ഉത്സവ പരിപാടികള്‍; രാജസ്ഥാന്‍ തിരഞ്ഞെടുപ്പ് തീയതി മാറ്റി

HIGHLIGHTS : wedding and local festival events; Rajasthan Election Date Changed

ജയ്പൂര്‍: രാജസ്ഥാനില്‍ അടുത്ത മാസം 23ന് നടത്താന്‍ തീരുമാനിച്ചിരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റി. നവംബര്‍ 25 ലേക്ക് ആണ് മാറ്റിയത്. തിരഞ്ഞെടുപ്പ് ഫലം ഡിസംബര്‍ മൂന്നിന് വരും. ഇത് സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു.

നവംബര്‍ 23ന് ഒരുപാട് കല്യാണങ്ങളും പ്രാദേശിക ഉത്സവങ്ങളും മറ്റ് പരിപാടികളുമുളളതിനാല്‍ ആണ് തിരഞ്ഞെടുപ്പ് തീയതി മാറ്റിയത്. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ആണ് തീയതി മാറ്റിയതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിപ്പില്‍ പറഞ്ഞു.

sameeksha-malabarinews

ആ ദിവസം തിരക്കുകള്‍, കല്യാണങ്ങള്‍ എന്നിവയുണ്ട്. ഇത് തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാനെത്തുന്നവരുടെ എണ്ണം കുറയുന്നതിന് കാരണമാകുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹിക സംഘടനകളും തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.

രാജസ്ഥാനില്‍ 200 നിയമസഭാ മണ്ഡലങ്ങളാണുളളത്. രാജസ്ഥാന്‍ നിയമസഭയുടെ കാലാവധി 2024 ജനുവരി 14-ന് അവസാനിക്കും. നിലവില്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് സംസ്ഥാനത്ത് അധികാരത്തിലുള്ളത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!