Section

malabari-logo-mobile

അട്ടപ്പാടിയിലെ ദുരവസ്ഥ പരിഹരിക്കാന്‍ മാസ്റ്റര്‍ പ്ലാന്‍ വേണം- മന്ത്രി കെ. രാധാകൃഷ്ണന്‍

HIGHLIGHTS : We need a master plan to solve the situation in Attappadi- Minister K. Radhakrishnan

തിരുവനന്തപുരം: നവജാത ശിശുമരണങ്ങള്‍ നടന്ന അട്ടപ്പാടിയിലെ ദുരവസ്ഥ പരിഹരിക്കാന്‍ മാസ്റ്റര്‍ പ്ലാന്‍ വേണമെന്നു പട്ടികക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ മുഖ്യമന്ത്രിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു. വിവിധ വകുപ്പുകള്‍ അട്ടപ്പാട്ടിയല്‍ നടപ്പാക്കുന്ന പദ്ധതികളുടെ ഏകോപനത്തിന് ഉന്നത ഉദ്യോഗസ്ഥനെ നോഡല്‍ ഓഫിസറായി നിയമിക്കണമെന്നും നിര്‍ദേശമുണ്ട്. 4 ദിവസത്തിനിടെ 5 ശിശുമരണം നടന്ന സാഹചര്യത്തിലാണു മന്ത്രി സ്ഥലം സന്ദര്‍ശിച്ച ശേഷം സര്‍ക്കാര്‍ ഇടപെടലിനായി മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട് നല്‍കിയത്.

റിപ്പോര്‍ട്ടിലെ മറ്റു നിരീക്ഷണങ്ങളും ശുപാര്‍ശകളും

sameeksha-malabarinews
  • വിവിധ വകുപ്പുകളുടെ പദ്ധതികള്‍ 3 മാസത്തിലൊരിക്കല്‍ അവലോകനം ചെയ്യണം.
  • ആരോഗ്യ മേഖലയില്‍ പ്രത്യേക ശ്രദ്ധ വേണം. റഫറല്‍ ആശുപത്രികളിലേക്കു വിടുന്നതിനുപകരം ചികിത്സ തേടുന്നതില്‍ 80% പേരെയും അട്ടപ്പാടിയില്‍ തന്നെ ചികിത്സിക്കാന്‍ തക്ക മികച്ച സൗകര്യം ഒരുക്കണം. ഊര് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള ഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തണം.
    അങ്കണവാടികളുടെ നിലവാരം മെച്ചപ്പെടുത്തണം.
  • അട്ടപ്പാടി മദ്യനിരോധിത മേഖലയാണെങ്കിലും വാജ്യമദ്യം യളേഷ്ടം ലഭ്യമാണ്. കുട്ടികള്‍ വരെ ലഹരിക്ക് അടിമയാകുന്നു. ലഹരി ഉപയോഗം കര്‍ശനമായി തടയണം. ഇതിനായി ബോധവല്‍ക്കരണവും വേണം.
  • ഗോത്രവര്‍ഗക്കാരെ സ്വയംപര്യാപ്തരാക്കാന്‍ പദ്ധതികള്‍ വേണം. വിദ്യാഭ്യാസ യോഗ്യത അനുസരിച്ചു മാസ വരുമാനം കിട്ടുന്ന തൊഴില്‍ ഉറപ്പാക്കണം.
  • വീടുകളുടെ ശോച്യാവസ്ഥ പരിഹരിക്കണം. തുടര്‍ സാക്ഷരതാ പദ്ധതിയും നടപ്പാക്കണം.

മന്ത്രിതല സമിതി യോഗം ഇന്ന്‌

അട്ടപ്പാടിയിലെ ശിശുമരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അടിയന്തര പരിഹാരമുണ്ടാക്കാന്‍ മന്ത്രിതല സമിതി ഇന്നു യോഗം ചേരും. മന്ത്രിസഭാ യോഗത്തിനുശേഷമാണ് യോഗം ചേരുക. കഴിഞ്ഞ 27ന് മന്ത്രി കെ. രാധാകൃഷ്ണന്‍ അട്ടപ്പാടി സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മന്ത്രിമാരായ എം.വി. ഗോവിന്ദന്‍, കെ.എന്‍. ബാലഗോപാല്‍, വീണാജോര്‍ജ്, ജി.ആര്‍. അനില്‍ തുടങ്ങിയവരും തദ്ദേശ, ആരോഗ്യ, ധന, പട്ടികവര്‍ഗ, ഭക്ഷ്യവകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!