ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ കേരള എംപിമാരെ ആരെയും കാണുന്നില്ല എന്ന് രാജ്യസഭാ ചെയര്‍മാന്‍ എം വെങ്കയ്യ നായിഡു. രാജ്യസഭയില്‍ രാവിലെ കര്‍ഷകരുടെ പ്രശ്‌നം ഉന്നയിച്ച് പ്രതിപക്ഷ എംപിമാര്‍ ഇറങ്ങിപ്പോയിരുന്നു. കോണ്‍ഗ്രസ്, ഇടത്, യുപിഎ അംഗങ്ങള്‍ ഇറങ്ങിപ്പോയപ്പോള്‍ കേരളത്തില്‍ നിന്നുള്ളവരും അക്കൂട്ടത്തിലുണ്ടായിരുന്നു.
ആന്ധ്രയിലെ വെള്ളപ്പൊക്കത്തെപ്പറ്റി ചര്‍ച്ച ചെയ്യുകയാണെന്നും ദക്ഷിണേന്ത്യയിലെ പ്രളയ നഷ്ടം കേന്ദ്ര,ര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതാണെന്നും നായിഡു പറഞ്ഞു.
ആന്ധ്രയിലും തെലങ്കാനയിലും കര്‍ണാടകയിലും തമിഴ്‌നാട്ടിലും മാത്രമല്ല, കേരളത്തിലും പ്രളയക്കെടുതിയുണ്ടായി. എന്നാല്‍ അതു പറയാന്‍ ആരെയും ഇവിടെ കാണുന്നില്ലെമ്മും വെങ്കയ്യ നായിഡു പറഞ്ഞു.




