കോഴിക്കോട്ട് നിന്നും വയനാട്ടിലേക്ക് ചുരംകയറാതെ എത്താനുള്ള സ്വപ്‌നപദ്ധതി വയനാട് തുരങ്കപാതയുടെ പ്രൊജക്ട് ലോഞ്ചിങ്ങിന്റെ ഉദ്‌ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. ഓണ്‍ലൈന്‍ വഴിയാണ് ലോഞ്ചിങ്ങ് നടത്തിയത്.
ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന പാതയാണ് നിര്‍മ്മാണം തുടങ്ങുന്നത്. കോഴിക്കോട് വയനാട് ജില്ലകളുടെ വികസനത്തിന് വിലിയ തോതില്‍ ഈ പാത സഹായകമാകും. നിലവിലുള്ള താമരശ്ശേരി ചുരം റോഡിലൂടെയുള്ള യാത്രക്ക് വേണ്ടി വരുന്ന സമയവും വേണ്ടിവരില്ല. താമരശ്ശേരി ചുരം റോഡിന് ബദലായി ഒരു റോഡ് എന്ന ചിന്തയാണ് തുരങ്കപാതയിലേക്കെത്തിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഏഴു കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് തുരങ്കപാതക്ക് ഉണ്ടാകുക.
കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലില്‍ നിന്നും തുടങ്ങി വയനാട്ടിലെ മേപ്പാടിയില്‍ അവസാനിക്കുന്ന രീതിയിലാണ് തുരങ്കപാത രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്.
പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പദ്ധതിയുടെ നിര്‍മ്മാണം കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനെയാണ് കേരള സര്‍ക്കാര്‍ ഏല്‍പ്പിച്ചിരിക്കുന്നത്.. സാങ്കേതിക പഠനം മുതല്‍ നിര്‍മ്മാണം വരെയുള്ള എല്ലാ കാര്യങ്ങളും കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ തന്നയാണ് നിര്‍വ്വഹിക്കുക.
കോവിഡ് പ്രോട്ടക്കോള്‍ പാലിച്ച് നടന്ന ചടങ്ങില്‍ മന്ത്രിമാരായ ജി, സുധാകരന്‍, തോമസ് ഐസക്ക്, ടിപി രാമകൃഷ്‌ണന്‍. എകെ ശശീന്ദ്രന്‍, എംപിമാര്‍ എംല്‍എമാര്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എ്‌ന്നിവരും പങ്കെടുത്തു.




