ഡി കെ ശിവകുമാറിന്റെ വീട്ടില്‍ റെയിഡ്‌: സിബിഐ എന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ടന്ന്‌ കോണ്‍ഗ്രസ്

ബംഗളൂരു കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാറിന്റെ വീട്ടിലും സഹോദരനും കോണ്‍ഗ്രസ്‌ നേതാവുമായ ഡികെ സുരേഷിന്റെ വീട്ടിലും സിബിഐ റെയിഡ്‌ നടത്തുന്നതില്‍ രൂക്ഷമായ പ്രതികരണവുമായി കര്‍ണാടക പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മറ്റി.

സിബിഐ ആക്രമണം ബിജെപിയുടെ സ്ഥിരം തെരഞ്ഞെടുപ്പ്‌ പ്രക്രിയയുടെ ഭാഗമാണെന്നായിരുന്നു പിസിസിയുടെ ട്വീറ്റ്‌ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി തോല്‍ക്കുമെന്ന ഭയമാണ്‌ ഈ റെയിഡിന്‌ കാരണമെന്നും ഈ പകപോക്കല്‍ രാഷട്ര്‌ീയത്തിന്റെ സിബിഐ ആക്രമത്തില്‍ തങ്ങള്‍ അപലപിക്കുന്നുവെന്നും കര്‍ണാടക പിസിസി പ്രതികരിച്ചു, യെദൂരിയപ്പയുടെ കോവിഡ്‌ കാലത്തെ അഴിമതികള്‍ ആദ്യം പുറത്ത്‌ കൊണ്ടുവരണമെന്നും കോണ്‍ഗ്രസ്‌ ആവിശ്യപ്പെട്ടു.

ഇന്ന്‌ രാവിലെയാണ്‌ ഡികെ ശിവമകുമാറിന്റെ കനകപുരയിലെ വീട്ടിലും ബാംഗ്ലൂര്‍ നഗരത്തിലെ സദാശിവ നഗറിലെ വീട്ടിലും സിബിഐ റെയിഡ്‌ ആരംഭിച്ചത്‌. കള്ളപ്പണം വെളുപ്പിക്കുന്ന കേസുമായി ബന്ധപ്പെട്ടാണ്‌ റെയ്‌ഡ്‌ എന്നാണ്‌ സിബിഐ വൃത്തങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്‌.

Share news
error: Content is protected !!
Scroll to Top