തെന്നിന്ത്യന്‍ താരം തമന്ന ഭാട്ടിയയ്ക്കു കോവിഡ്

ഹൈദരബാദ്: തെന്നിന്ത്യന്‍ താരം തമന്ന ഭാട്ടിയയ്ക്കു കോവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്.

ഹൈദരബാദിലെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് താരത്തിന് അസ്വസ്ഥതകള്‍ തോന്നിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. താരം ഇപ്പോള്‍ ഹൈദരബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് വിവരം.

അച്ഛനും അമ്മയ്ക്കും കഴിഞ്ഞ ആഗസ്റ്റില്‍ കോവിഡ് സ്ഥിരീകരിച്ച വിവരം താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. താന്‍ അന്ന് സുരക്ഷിതയാണെന്നും തമന്ന വ്യക്തമാക്കിയിരുന്നു.

Share news
error: Content is protected !!
Scroll to Top